ADVERTISEMENT

റയിൻഹാം ∙ ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്‍റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ 'ആദ്യ ശനിയാഴ്ച' കൺവെൻഷനുകൾ ആരംഭിക്കുന്നു. ആദ്യ ശനിയാഴ്ച കൺവെൻഷനുകളുടെ പ്രഥമ ശുശ്രൂഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ ജനുവരി നാലിന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്‍റ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജനൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും കൺവെൻഷൻ നയിക്കുകയും ചെയ്യും. 

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ വചന സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനയ്ക്ക് സഹകാർമ്മികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്. 

 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 8ന് ജപമാലയോടെ കൺവെൻഷൻ ആരംഭിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഒരുക്കുന്നുണ്ട്. കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലിഷ് ഭാഷയിലും  ശുശ്രൂഷകൾ ക്രമീകരിക്കുന്നുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യിൽ-07848 808550, മാത്തച്ചൻ വിളങ്ങാടൻ-07915 602258

English Summary:

Catholic Syro Malabar Eparachy First Saturday Convention london

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com