ഫാ.ലൂയിസ് കുമ്പിളുവേലില്‍ എസ്ഡിബി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
Mail This Article
കുളത്തൂര്‍ ഡോണ്‍ ബോസ്ക്കോ സഭാംഗം റവ. ഫാ. ലൂയിസ് കുമ്പിളുവേലില്‍ എസ്ഡിബി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. നവംബർ 9ന് കുളത്തൂര്‍ വി. കൊച്ചുത്രേസ്യാ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ലൂയിസ് കുമ്പിളുവേലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കുമ്പിളുവേലില്‍ കുടുംബാഗവും സിഎംഐ സഭാഗം ഫാ.ലിബിന്‍ മണ്ണൂക്കുളത്ത്, ഫാ.ടോണി മണിയഞ്ചിറ (വികാരി, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, ചുങ്കപ്പാറ), ഫാ.ജോണ്‍സണ്‍ തുണ്ടിയില്‍ (വികാരി,ലൂര്‍ദ്ദ് മാതാ ചര്‍ച്ച്, താഴത്തുവടകര), ഫാ.സോജന്‍ മുതലാക്കാവില്‍ (വികാരി, സെന്റ് ആന്റണീസ് ചര്‍ച്ച്, തടിയൂര്‍) എന്നിവര്‍ സഹകാര്‍മികരായി. സംഗീതസംവിധായകന്‍ ബിജു കാഞ്ഞിരപ്പള്ളി, മരിയ എന്നിവർ ഗാനം ആലപിച്ചു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിലെ സിസ്റേറഴ്സ് പ്രാര്‍ഥന ഗാനം ആലപിച്ചു. ഫാ.ലിബിന്‍ മണ്ണൂക്കുളത്ത് സിഎംഐ അദ്ധ്യക്ഷത വഹിച്ചു.ജോസ് കുമ്പിളുവേലില്‍ സ്വാഗതം ആശംസിച്ചു. ഷോളി കുമ്പിളുവേലില്‍ ജൂബിലേറിയന്‍ ഫാ.ളൂയീസിനെ സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.
സഹോദരങ്ങളുടെ വകയായി കുടുംബത്തിന്റെ പൊന്നാടയും ആദരസൂചകമായി കുടുംബത്തിലെ കുഞ്ഞുമക്കള്‍ റോസാപൂക്കളും നല്‍കി ജൂബിലേറിയനെ ആദരിച്ചു. നേഹ ജിഫി വരച്ച ജൂബിലേറിയന്റെ ഛായാചിത്രം സമ്മാനിച്ചു. ഫാ. ജോണ്‍സണ്‍ തുണ്ടിയില്‍ പ്രഭാഷണം നടത്തി. കെന്നിത കുമ്പിളുവേലില്‍ രചിച്ച മംഗളഗാനം മാഗി, മരിയ എന്നിവര്‍ ആലപിച്ചു. ഇടവക കൈക്കാരന്മാരായ കോരച്ചന്‍ കോയിക്കല്‍, ബിപിന്‍ മണ്ണാര്‍വേലില്‍ എന്നിവര്‍ ഇടവകയുടെ ആദരവായി പൊന്നാടയണിയിച്ചു. സണ്ടേസ്കൂള്‍ വക സമ്മാനം അപ്പച്ചന്‍ മുതലാക്കാവില്‍ സമര്‍പ്പിച്ചു.
ഫാ.ടോണി മണിയഞ്ചിറ, റവ.ഡോ.സിബു ഇരിമ്പിനിക്കില്‍, സി.മരിയ എസ്എബിഎസ്, ഫാ.തോമസ് പയ്യപ്പിള്ളില്‍ (വികാരി, സെന്റ് ജോര്‍ജ് സീറോ മലങ്കര ചര്‍ച്ച് ചുങ്കപ്പാറ), ഫാ. ജോസഫ് മുളവന, ടോമിച്ചന്‍ കുമ്പിളുവേലില്‍, ബിപിന്‍ മണ്ണാര്‍വേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഷോളി കുമ്പിളുവേലില്‍ തയാറാക്കിയ കുടുംബചരിത്ര ബുക്കിന്റെ പ്രകാശനം ജൂബിലേറിയന്‍ ഫാ.ലിബിന്‍ മണ്ണൂക്കുളത്തിനു നല്‍കി നിര്‍വഹിച്ചു.
പൗരോഹിത്യത്തെ ആസ്പദമാക്കി ജോസ് കുമ്പിളുവേലില്‍ രചിച്ച്, ബിജു കാഞ്ഞിരപ്പള്ളി സംഗീതം നല്‍കി, ബിനു മാതിരംപുഴ ഓസ്ക്കസ്ട്രേഷന്‍ നിര്‍വഹിച്ച "പരിശുദ്ധമാം പൗരോഹിത്യം" എന്ന ഗാനത്തിന്റെ ലോഞ്ചിങ് കെസിബിസി മീഡിയ കമ്മിഷന്‍ സെക്രട്ടറി റവ.ഡോ.സിബു ഇരിമ്പിനിയ്ക്കല്‍, ജൂബിലേറിയന്‍ ഫാ.ലൂയിസ് കുമ്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്നു നടത്തി. ഫാ.ഡെന്നോ മരങ്ങാട്ട്, ഫാ.ബെന്നിച്ചന്‍ തട്ടാംപറമ്പില്‍, ഫാ.മാത്യു പുത്തന്‍പറമ്പില്‍ എന്നിവരാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. കൊച്ചുമക്കളുടെ ഭാഗത്തുനിന്നും ജോസ് കുമ്പിളുവേലിയും, ലാലിയും ജോസുകുട്ടി ആലുങ്കലും ചേര്‍ന്ന് ഫാ. ലൂയിസിനെ പൊന്നാടയണിയിച്ചു.
ജൂബിലേറിയന്റെ മറുപടി പ്രസംഗത്തിനു ശേഷം കോട്ടാങ്ങല്‍ പഞ്ചായത്ത് അംഗം തേജസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു. മാഗി, മരിയ കുമ്പിളുവേലില്‍ പരിപാടികളുടെ അവതാരകരായി. നിവ്യ കുമ്പിളുവേലില്‍ സംഘത്തിന്റെ നൃത്താവിഷ്ക്കാരങ്ങള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇടവകാംഗങ്ങളും ഉള്‍പ്പടെ 450 ഓളം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. സാജന്‍ കേറ്ററിങ് ചുങ്കപ്പാറ ഒരുക്കിയ ഉച്ചവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. മേരി, തെരേസ, ടോമിച്ചന്‍, ജോയിച്ചന്‍, പരേതരായ ഔത, പെണ്ണമ്മ, ചാക്കോ, മത്തായി, വര്‍ക്കി, കുഞ്ഞമ്മ എന്നിവരാണ് ഫാ. ലൂയിസിന്റെ സഹോദരങ്ങള്‍. പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണവും ഫോട്ടോയും വീഡിയോയും ഇമേജ് സ്ററുഡിയോ (പെരുമ്പെട്ടി), ഫോട്ടോ ജെന്‍സ് കുമ്പിളുവേലില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.