ADVERTISEMENT

കെന്റ് ∙ യുകെയില്‍ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി ഡ്രൈവറില്ലാത്ത ബസുകള്‍. കെന്റിലെ സെന്‍ഡ്രല്‍ മില്‍ട്ടണ്‍ കെയിന്‍സിലാണ് സ്വയം ഓടുന്ന ബസുകള്‍ വെള്ളിയാഴ്ച നിരത്തിൽ ഇറങ്ങുന്നത്. ന്യൂസിലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വാഹന നിർമാതാക്കളായ ഒഹ്മിയോ ഓട്ടോമോഷൻ ലിമിറ്റഡ് ആണ് യുകെയിൽ ഡ്രൈവർ ഇല്ലാത്ത ബസുകൾ നിരത്തിൽ ഇറക്കുന്നത്. സാധാരണ ബസുകളെ പോലുള്ള ഉള്‍വശമാണെങ്കിലും ഇതില്‍ ഡ്രൈവര്‍ സീറ്റും സ്റ്റിയറിങും ഇല്ലെന്നതാണ് സവിശേഷതകൾ. സീറ്റുകളുടെ എണ്ണവും ബസിന്റെ നീളവും കുറവാണ്.

പരീക്ഷണം വിജയകരമായാല്‍ സർക്കാർ പിന്തുണയോടെ ഇത്തരം സർവീസുകൾ വ്യാപകമാക്കാനാണ് പദ്ധതി. പരീക്ഷണത്തിന് തയാറെടുക്കുന്നതിന് മുന്നോടിയായി യുകെയുടെ വിവിധ പ്രദേശങ്ങളിൽ ഒഹ്മിയോ ബസിന്റെ പ്രദർശനം നടത്തിയിരുന്നു. പൊതുഗതാഗതത്തിനായി ബസുകൾ ഉപയോഗിക്കുന്നവർ മറ്റ് രാജ്യങ്ങളിലെ പോലെ വ്യാപകമല്ലെങ്കിലും ഏറെ ആകാംഷയോടെയാണ് ബസിന്റെ പരീക്ഷണ ഓട്ടത്തിനായി പൊതുജനം കാത്തിരിക്കുന്നത്. കെന്റിൽ ഉച്ചയ്ക്ക് 12 മുതൽ 1.30 വരെയാണ് ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഓട്ടം.

self-driving-shuttle-to-offer-demonstration-rides-kent-3
Image Courtesy: Fb/Ohmio.
English Summary:

Self-Driving Shuttle to Offer Demonstration Rides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com