ADVERTISEMENT

മാഞ്ചസ്റ്റർ ∙ മലേഷ്യയിൽ നടന്ന രാജ്യാന്തര നൃത്ത മത്സരത്തിൽ വിജയം നേടി യുകെ മലയാളി. ‘മലേഷ്യ ഐഐജിഎഫ് 2024’ എന്ന പേരിൽ നടന്ന നൃത്ത മത്സരത്തിൽ മാഞ്ചസ്റ്ററിലെ 16 വയസ്സുകാരി നവമി സരീഷയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കി യുകെ മലയാളികൾക്ക് അഭിമാനമായത്. ഫ്രീസ്‌റ്റൈൽ സോളോ വിഭാഗത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് നവമി വിജയിച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തൃശൂർ സ്വദേശികളായ സരീഷ്, ശ്രുതി ദമ്പതികളുടെ മകളായ നവമി പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നിരവധി നൃത്ത മത്സരങ്ങളിൽ നവമി അഭിമാനർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2019 ൽ തായ്‌ലൻഡിൽ നടന്ന രാജ്യാന്തര നൃത്തമത്സരത്തിൽ ഗോൾഡ് മെഡൽ നേടിയതാണ് പ്രധാന നേട്ടങ്ങളിൽ ഒന്ന്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുകെയിലെ നിരവധി നൃത്ത പരിപാടികളിൽ നവമിയും മാതാവ് ശ്രുതി സരീഷും സജീവമായി പങ്കെടുക്കാറുണ്ട്. പല കടമ്പകളും മറികടന്നാണ് നവമി ഈ കിരീടം സ്വന്തമാക്കിയത്. കൂടാതെ നവമി യുകെയിലെതന്നെ പല സ്റ്റേജ് പ്രോഗ്രമുകൾക്കും കോറിയോഗ്രാഫി നടത്തിയിട്ടുമുണ്ട്.

English Summary:

UK-based Malayali won an international dance competition held in Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com