ADVERTISEMENT

ഇന്ത്യൻ എംബസിയുടെയും വിവിധ ആയുർവേദ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫിൻലൻഡിൽ ഒൻപതാം ആയുർവേദദിനം ആഘോഷിച്ചു. 'ആയുർവേദ ഇന്നോവേഷൻ ഫോർ ഗ്ലോബൽ ഹെൽത്ത്' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.

ചിത്രം: സൗമിക് ദത്ത.
ചിത്രം: സൗമിക് ദത്ത.
ചിത്രം: സൗമിക് ദത്ത.
ചിത്രം: സൗമിക് ദത്ത.

നവംബർ 22ന് വാന്താ നഗരത്തിൽ  ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ ഹേമന്ത് എച്ച് കൊതേൽവാർ മുഖ്യാതിഥി ആയിരുന്നു. പാനൽ ചർച്ചകളും, ആയുർവേദ വ്യായാമശീലങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ആയുർവേദ കൺസൾട്ടന്റുകൾ ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

ചിത്രം: സൗമിക് ദത്ത.
ചിത്രം: സൗമിക് ദത്ത.

മലയാളികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ  വേദിയെ വർണാഭമാക്കി. വ്യത്യസ്തങ്ങളായ ആയുർവേദ ഭക്ഷണ രുചികൂട്ടുകളും സംഘാടകർ തയാറാക്കിയിരുന്നു. ഇന്ത്യക്കാരോടൊപ്പം ഫിന്നിഷുകാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു.

English Summary:

Ayurveda Day Celebrated in Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com