ADVERTISEMENT

ലണ്ടൻ ∙ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് 112ാം വയസ്സില്‍ അന്തരിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലുള്ള കെയര്‍ ഹോമില്‍ വച്ചായിരുന്നു മരിച്ചത്. സംഗീതത്താലും സ്‌നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ് വുഡിന്റെ അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബാംഗങ്ങൾ പങ്കുവച്ചു. വര്‍ഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവര്‍ നന്ദി പറയുകയും ചെയ്തു. 114 വയസ്സുള്ള വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസിന്റെ മരണത്തെത്തുടര്‍ന്ന് 2023 ഏപ്രിലിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ജോണ്‍ ടിന്നിസ് വുഡ് മാറിയത്. 

1912 ല്‍ ടൈറ്റാനിക് മുങ്ങിയ അതേ വര്‍ഷം ലിവര്‍പൂളില്‍ ജനിച്ച ജോൺ ടിന്നിസ് വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ചാണ് കടന്നുപോയത്. രണ്ടാം ലോക മഹായുദ്ധത്തില്‍ റോയല്‍ ആര്‍മി പേ കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1942 ലാണ് ബ്ലഡ്വെനെ വിവാഹം കഴിക്കുന്നത്.

ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന ടിന്നിസ് വുഡ് പിന്നീട് ഒരു എണ്ണ വ്യവസായ കേന്ദ്രത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു.1986 ല്‍ ഭാര്യ മരിച്ചു. എല്ലാ വെള്ളിയാഴ്ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബാറ്റേഡ് ഫിഷും ചിപ്‌സും കഴിക്കാറുള്ള ടിന്നിസ് വുഡ്  പ്രത്യേക ഭക്ഷണക്രമമൊന്നും പാലിച്ചിരുന്നില്ല.

English Summary:

World's oldest man dies in UK - John Tinniswood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com