ബേസിങ്സ്റ്റോക്ക് റോയൽസ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 30ന്
Mail This Article
ബേസിങ്സ്റ്റോക്ക് ∙ ബേസിങ്സ്റ്റോക്ക് റോയൽസ് ക്ലബ് സംഘടിപ്പിക്കുന്ന, ഇന്റർമീഡിയറ്റ് തലത്തിലുള്ള പുരുഷന്മാർക്കുള്ള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച. എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കുന്ന ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന നാൽപ്പത് ടീമുകൾ പങ്കെടുക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിന് ബേസിങ്സ്റ്റോക്ക് മലയാളി കൾചറൽ അസോസിയേഷൻ പ്രസിഡന്റ് കുമാരി സെബാസ്റ്റ്യൻ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബേസിങ്സ്റ്റോക്ക് എം പി ലൂക്ക് മർഫി, കൗൺസിലർ സജീഷ് ടോം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഐക്കൺ മോർട്ട്ഗേജ് സ്പോൺസർ ചെയ്യുന്ന 350 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ചിക്കിംഗ് ആൻഡ് പ്രീമിയർ ഷോപ്‌സ് ബേസിങ്സ്റ്റോക്ക് സ്പോൺസർ ചെയ്യുന്ന 200 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ആരോമ കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന 100 പൗണ്ടും ട്രോഫിയും ആണ് സമ്മാനം. ടൂർണമെന്റിന് എത്തുന്നവർക്ക് നൽകുന്ന സൗജന്യ റാഫിൾ ടിക്കറ്റിൽനിന്നും വിജയി ആകുന്ന ഒരാൾക്ക് ഏഷ്യൻ ഓറിയന്റൽ സൂപ്പർമാർക്കറ്റ് സ്പോൺസർ ചെയ്തിരിക്കുന്ന അൻപത് പൗണ്ടിന്റെ ക്യാഷ് വൗച്ചറും നൽകുന്നതായിരിക്കും. കായിക രംഗത്ത് താല്പര്യമുള്ള ബേസിസ്ങ്സ്റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് 'ബേസിങ്സ്റ്റോക്ക് റോയൽസ്' ക്ലബിനെ നയിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി സെൽജോ ജോണി, ഷിജോ ജോസഫ്, റൈജു കുര്യാക്കോസ്, ദിനേശ് നായർ രാജീവ്, ഹരിഹരൻ സേതുമാധവൻ, നിതിൻ ബാബു, ജോബി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതി പ്രവർത്തിക്കുന്നു.