ഡബ്ല്യുഎംഎ വിന്റർ കപ്പ് നവംബർ 30ന്
Mail This Article
വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (ഡബ്ല്യുഎംഎ) വിന്റർ കപ്പ് 2024 ഫുട്ബോൾ ടൂർണമെന്റ് നവംബർ 30ന് ബലിഗണ്ണർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ്, ഉദ്ഘാടന ഐറിഷ് രാജ്യാന്തര ഫുട്ബോൾ താരം ഡാറിൽ മർഫി ആണ് നിർവഹിക്കുന്നത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിലും ഐറിഷ് ദേശീയ ടീമിലും മിന്നും പ്രകടനം കാഴ്ചവച്ച ഡാറിൽ മർഫിയുടെ സാന്നിധ്യം ഈ ടൂർണമെന്റിനെ ശ്രദ്ധയമാക്കുന്നു.
അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നായി 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രണ്ട് വിഭാഗങ്ങളായി (30 വയസ്സിന് മുകളിൽ, 30 വയസ്സിന് താഴെ) മത്സരങ്ങൾ നടക്കും. വിജയികളെ കാത്തിരിക്കുന്നത് 601 യൂറോ ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് 401 യൂറോ ക്യാഷ് പ്രൈസും ട്രോഫിയുമാണ്. കൂടാതെ മികച്ച കളിക്കാർക്ക് വ്യക്തികത സമ്മാനങ്ങളും ഉണ്ട്.
ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന ഹലോ ഡെലെ ആദ്യമായി കവർ ചെയ്യുന്ന ഫുട്ബോൾ ടൂർണമെന്റാണിത്. ഇന്ത്യൻ ഫുഡ് സ്റ്റാൾ, ഇന്ത്യൻ സ്നാക്സ് സെന്റർ,പെർഫ്യൂം സെന്റർ എന്നിവയോടൊപ്പം നിരവധി റാഫിൽ പ്രൈസുകളും കാണികളെ കാത്തിരിക്കുന്നു.