നവംബറില്‍ യൂറോസോണ്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നു
Mail This Article
ബ്രസല്‍സ് ∙ യൂറോപ്യൻ യൂണിയനിലെ 20 രാജ്യങ്ങളുടെ കൂട്ടായ്മായ യൂറോസോണിലെ വാർഷിക പണപെരുപ്പ നിരക്ക് നവംബറിൽ 2.3 ശതമാനമെത്തി. സെപ്റ്റംബറിൽ 1.7 ശതമാനമായിരുന്നത് ഒക്ടോബറിൽ 2 ശതമാനമായി ഉയർന്നിരുന്നു. ഒരു വർഷം മുൻപിത് 2.9 ശതമാനം ആയിരുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ആയ യൂറോസ്റ്റാറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം തന്നെ യൂറോപ്യൻ യൂണിയന്റെ വാർഷിക പണപെരുപ്പ നിരക്ക് ഒക്ടോബറിൽ 2.3 ശതമാനം ആണ്.
സെപ്റ്റംബറിൽ 2.1 ശതമാനം ആയിരുന്നു. ഒരു വർഷം മുൻപ് 3.6 ശതമാനവുമാണ്. ഊര്‍ജ്ജ വില ഒരു വര്‍ഷം മുൻപുള്ളതിനേക്കാള്‍ 1.9ശതമാനം കുറഞ്ഞു, എന്നാല്‍ സേവന മേഖലയില്‍ 3.9% വില ഉയർന്നു. അടിസ്ഥാന പണപ്പെരുപ്പം, അസ്ഥിരമായ ഊര്‍ജ്ജം, ഭക്ഷണം, മദ്യം, പുകയില എന്നിവയുടെ വിലകള്‍ ഒഴികെ നവംബറില്‍ തുടര്‍ച്ചയായ മൂന്നാം മാസവും 2.7 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി.
2022 ഒക്ടോബറിലെ 10.6 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു, വില വര്ധന തടയാൻ ഇസിബി പലിശ നിരക്ക് പെട്ടെന്ന് ഉയര്‍ത്തി. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായതോടെ ജൂണ്‍ മാസത്തില്‍ ബാങ്ക് നിരക്കുകളും കുറച്ചു.