അയർലൻഡ് മലയാളി ദ്രോഹടയിൽ അന്തരിച്ചു; വിട പറഞ്ഞത് അങ്കമാലി സ്വദേശി
Mail This Article
×
ദ്രോഹട/അങ്കമാലി ∙ അയർലൻഡ് മലയാളി ദ്രോഹടയിൽ അന്തരിച്ചു. ദ്രോഹടയിലെ ബെറ്റിസ് ടൗണിൽ താമസിച്ചിരുന്ന കോഴിക്കാടൻ വർക്കി ദേവസി (70) ആണ് മരിച്ചത്. ഡ്രോഹെഡ ഔർ ലേഡി ഹോസ്പിറ്റലിൽ സ്ട്രോക്കിനെ തുടർന്നുള്ള ചികിത്സയിൽ കഴിയവേ ബുധനാഴ്ച പുലർച്ചെയോടെയാണ് മരണം.
പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെന്ററിൽ (A92 RY73) നടക്കും. സംസ്കാരം പിന്നീട് കാഞ്ഞൂർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ. കാഞ്ഞൂർ പെരുമായൻ കുടുംബാംഗം മേരിയാണ് ഭാര്യ. റീന (നഴ്സ്, ഓസ്ട്രേലിയ), ആൽബിനസ് എന്നിവരാണ് മക്കൾ. ലിബിൻ വർഗീസ് മരുമകനാണ്.
English Summary:
Ireland Malayali died in Drogheda
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.