ADVERTISEMENT

ഡബ്ലിൻ/പെരുമ്പാവൂർ ∙ കാൻസർ ചികിത്സയിലിരിക്കെ അയർലൻഡ് മലയാളി അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി ചെറുകുന്നം സ്വദേശിയായ ഷാലറ്റ് ബേബി (51) ആണ് അന്തരിച്ചത്. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിൽ കഴിയുക യായിരുന്നു. ഇന്ന് രാവിലെ 6നായിരുന്നു അന്ത്യം. 17 വർഷമായി അയർലൻഡിലെ ഫിൻഗ്ലാസിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു ഷാലറ്റ് .

ഫിൻഗ്ലാസിൽ എത്തും മുൻപ് സെലിബ്രിഡ്ജിലും പിന്നീട് സാൻഡ്രിയിലും താമസിച്ചിട്ടുണ്ട്. പിന്നീട് ഫിൻഗ്ലാസിലെ ഹാംപ്ടൺ വുഡിൽ വീട് വാങ്ങി താമസമാക്കുകയായിരുന്നു. കോതമംഗലം കുത്തുകുഴി സ്വദേശിനിയായ സീമയാണ് ഭാര്യ. വിദ്യാർഥികളായ സാന്ദ്ര, ഡേവിഡ് എന്നിവരാണ് മക്കൾ. ചെറുകുന്നം കൊച്ചുപുരക്കൽ ഹൗസിൽ പരേതനായ ബേബി കുര്യാക്കോസ് - എൽസി ആണ് മാതാപിതാക്കൾ. ക്രിസ്റ്റീന, ബേസിൽ എന്നിവരാണ് സഹോദരങ്ങൾ.

ഷാലറ്റിന്റെ ഭൗതീക ശരീരം തുരുത്തിയിലെ സഹോദരന്റെ വീട്ടിൽ എത്തിച്ച ശേഷം കോതമംഗലം വിശുദ്ധ മർത്തമറിയം കത്തീഡ്രൽ യാക്കോബായ സുറിയാനി പള്ളിയിൽ (കോതമംഗലം വലിയപള്ളി) സംസ്കരിക്കും. അയർലൻഡിൽ ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ യാക്കോബായ പള്ളി ഇടവകാംഗം ആയിരുന്നു ഷാലറ്റ്.

English Summary:

Pravasi Malayali Died in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com