ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ  ഇടുക്കി ജില്ല സംഗമത്തെ (ഐജെഎസ്) കൂടുതൽ ജനകീയവും ശക്തവും സംഘടിതവുമായ കൂട്ടായ്‌മയായി മാറ്റുവാൻ ഐജെസ് ഭരണസമിതി തീരുമാനമെടുത്തു. ഐജെഎസ് ഭാരവാഹികളുടെ റെഡ്ഡിങ്ങിൽ ചേർന്ന യോഗത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്ന എല്ലാ ഇടുക്കിക്കാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാനുള്ള ശ്രമത്തിലാണ്.

ജനപങ്കാളിത്വവും അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണവും വൈവിധ്യപൂർണ്ണമായ കലാസാംസ്കാരിക പരിപാടികൾ കൊണ്ടും യുകെയിലെ ഏറ്റവും പ്രധാന സംഗമമാണ് ഇടുക്കി ജില്ലാ സംഗമമെന്ന് നിസംശയം പറയാമെങ്കിലും കൂട്ടായ്‌മയെ കൂടുതൽ ശക്തവും ജനകീയവും ആക്കി തീർക്കുവാൻ ഇടുക്കി ജില്ലയിൽ ജനിക്കുകയും വളരുകയും ചെയ്‌ത എല്ലാവരെയും സംഗമത്തിൽ ചേർത്ത് മുന്നോട്ടു പോകാൻ കമ്മിറ്റി ശ്രമിക്കുന്നതാണ്.

idukki-district-sangamam-was-held-london2

മുൻ വർഷങ്ങളിൽ സംഗമവുമായി ബന്ധപ്പെട്ട് നടത്തുന്ന ചാരിറ്റി, കായിക മത്സരങ്ങൾ, സാംസ്കാരിക കൂട്ടായ്‌മ തുടങ്ങിയവയെക്കുറിച്ച് ചർച്ചകൾ നടത്തുകയും അവ കൂടുതൽ ജനപങ്കാളിത്തത്തോടെ കൂടുതൽ വിപുലമായി സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

ഇത്തവണത്തെ ഇടുക്കി ജില്ലാ സംഗമ കുടുംബ കൂട്ടായ്‌മ ഇംഗ്ലണ്ടിലെ തെക്ക് കിഴക്കൻ നഗരമായ ബാസിൽഡണിൽ മേയ് 24 ന് നടത്തുന്നതാണ്. സംഗമത്തിൽ എത്തുന്നവർ അവരവരുടെ കുടുംബാംഗങ്ങളുമായി എത്തണമെന്നും പരിപാടി വിജയകരമായി തീർക്കുവാൻ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും ഐ.ജെ.എസ് ഭരണസമിതി അഭ്യർഥിച്ചു.

മുൻ വർഷങ്ങളിൽ ഇടുക്കി ജില്ല സംഗമം അഭിമാനകരമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനു നേതൃത്വം കൊടുത്ത മുൻ ഇടുക്കി ജില്ല സംഗമം കൺവീനർ ബാബു തോമസിന്‍റെയും സാൻറ്റോ ജേക്കബ്ബിന്‍റെയും നേതൃത്വത്തിൽ തന്നെ മേയ് മാസം 4ന് നോർത്താംപ്ടണിൽ വച്ച് ഓൾ യു.കെ വടംവലി മത്സരം സംഘടിപ്പിക്കുന്നതാണ്. 

ബാഡ്മിന്‍റൺ ടൂർണമെൻറ് മാർച്ച് മാസം അവസാനത്തിൽ ഐ.ജെ.എസ് മുൻ കൺവീനർ ജെസ്റ്റ്യൻ ഏബ്രാഹമിന്‍റെ നേതൃത്വത്തിൽ നോട്ടിം‌ങ്ങാമിൽ വച്ച് നടത്തുന്നതായിരിക്കും. പ്രസിഡന്‍റ് സിബി ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി ജോമോൻ ചെറിയാൻ സ്വാഗതവും ട്രഷറർ റോയ് ജോസഫ് നന്ദിയും പറഞ്ഞു. ദ്വദിന മീറ്റിങ്ങിൽ മുൻ കൺവീനറന്മാരായ ജിമ്മി ജേക്കബ്, ബാബു തോമസ്, പി ആർ ഓ വിൽസൺ പുന്നോലിൽ, സാജു ജോർജ്, ജോഷി ജോസഫ്, ബാബു മക്കുഴിയിൽ, ജിനേഷ് ലൂക്ക എന്നിവർ പങ്കെടുത്തു. 

English Summary:

Idukki District Sangamam was held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com