ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം ‘നക്ഷത്രരാവ് 2024’ 27 ന്
Mail This Article
×
ഇപ്സ്വിച്ച്∙ നക്ഷത്രത്തിളക്കത്തോടെ, സമഭാവനയോടെ ഐഎംഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ ‘നക്ഷത്രരാവ് 2024’ ഈ മാസം 27 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇപ്സ്‌വിച്ചിലെ സെന്‍റ് ആൽബൻസ് ഹൈസ്കൂളിൽ വെകുന്നേരം 3 മണി മുതൽ വിവിധ കലാപരിപാടികളുടെ മികവോടെയാണ് ഇത്തവണ ഐഎംഎ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്നത്.
ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ യുകെ ജിംഗൾ ബെൽസ് മെഗാ ഷോയുമായി മഹേഷ് കുഞ്ഞുമോൻ, ഗായകരായ വിഷ്ണു വർദ്ധൻ, ഷാനവാസ്, ആബിദ് അൻവർ, ഗ്രേഷ്യ അരുൺ, യു കെ, യൂറോപ്യൻ മലയാളികൾക്ക് ഏറെ ഏറെ പ്രിയങ്കരനായ കലാകാരൻ മജോ ജോസഫ് , കലാഭവൻ ദിലീപ് , ഡിജെ ജെഫ്രി എന്നിവർ പങ്കെടുക്കും.
എൽഇഡി വാളിന്‍റെ മികവോടെയാണ് കലാപരിപാടികൾ അരങ്ങേറുന്നത്.
English Summary:
Ipswich Malayalee Association's Christmas and New Year celebrations 'Nakshathraraav 2024' on December 27th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.