ADVERTISEMENT

റോം∙ വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ഫ്രാൻസിസ് മാർപാപ്പയെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയിലേക്ക് ക്ഷണിച്ചു. ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സമ്മേളനത്തിൽ പറഞ്ഞു.

group-of-mlas-invited-the-pope-to-kerala1

സർവമത സമ്മേളനത്തിന്‍റെ ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാർപാപ്പയെ കണ്ടത്.  എംഎൽഎമാരായ സജീവ് ജോസഫ് , സനീഷ്‌കുമാർ ജോസഫ് , ശ്രീനിജൻ എന്നിവരും, ഫാ. ഡേവിസ് ചിറമേൽ, ഫാ. കോശി ജോർജ് വരിഞ്ഞവിള, കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, രവി ജോസ് താണിക്കൽ, കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്‍റ് തോമസ് മൊട്ടയ്ക്കൽ, വേൾഡ് മലയാളി കൗൺസിൽ മുൻ പ്രസിഡന്‍റും എ.വി.എ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എ.വി. അനൂപ്, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാർ, ഗോപു നന്തിലത്ത്, ചന്ദ്രിക ഡയറക്ടർ ഡോ. രവി, അഡ്വ. ആൻസിൽ കോമാട്ട്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി, കൂഴൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജൻ കൊടിയൻ, ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ. ജോജി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

English Summary:

A group of MLAs invited the Pope to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com