ഡബ്ല്യുഎംഎ വിന്‍റർ കപ്പ് സമാപിച്ചു
Mail This Article
വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഡബ്ല്യുഎംഎ വിന്‍റർ കപ്പ് 2024 സമാപിച്ചു
30 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ, ഐറിഷ് ടസ്കേഴ്സ്, വാട്ടർഫോർഡ് ടൈഗേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്.
30 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ, കിൽക്കെനി സിറ്റി എഫ്സി ഡബ്ലിൻ യൂണൈറ്റഡ് എഫ്സി-യെ 2-0 പരാജയപ്പെടുത്തി കിരീടം ചൂടി. കിൽക്കെനി ടീമിന്‍റെ മികച്ച പ്രകടനം പ്രേക്ഷകരെ ആവേശഭരിതരാക്കി.
വിജയികൾക്ക് €601യും ട്രോഫിയും, റണ്ണേഴ്സ് അപ് ടീമുകൾക്ക് €401യും ട്രോഫിയും ലഭിച്ചു. വാട്ടർഫോർഡ് കൗൺസിലർ ഇമോൺ ക്വിൻലാൻ വിജയികൾക്കും റണ്ണേഴ്സ് അപ് ടീമുകൾക്കും ട്രോഫികൾ കൈമാറി. ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം ഐറിഷ് രാജ്യാന്തര ഫുട്ബോൾ താരം ഡാറിൽ മർഫിയാണ് നിർവഹിച്ചത്.