ADVERTISEMENT

വത്തിക്കാന്‍സിറ്റി∙ സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങ് നാളെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ നടക്കും. ഡിസംബർ 7 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. ഡിസംബർ 8ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

വത്തിക്കാനിൽ നടക്കുന്ന ചടങ്ങില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്ററീഫന്‍ ചിറപ്പണത്ത്, മോണ്‍.റവ.ഡോ. ജെയിംസ് പാലയ്ക്കല്‍ ഉള്‍പ്പടെയുളള സഭാ മേലധ്യക്ഷന്‍മാർ പങ്കെടുക്കും. 

നിസിബിസ് കൽദായ രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായി അഭിഷിക്തനായ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത കർദ്ദിനാൾമാർ, മെത്രപ്പൊലീത്തമാർ, വിവിധ രൂപത ആധ്യക്ഷൻമാർ എന്നിവർ അദ്ദേഹത്തോടൊപ്പം.
നിസിബിസ് കൽദായ രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായി അഭിഷിക്തനായ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത കർദിനാൾമാർ, മെത്രപ്പൊലീത്തമാർ, വിവിധ രൂപത ആധ്യക്ഷൻമാർ എന്നിവർ അദ്ദേഹത്തോടൊപ്പം.

ഒക്ടോബർ 25ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു മാർ ജോര്‍ജ് കൂവക്കാടിന്റെ നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായുള്ള പ്രഖ്യാപനം. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. മാർ ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം നവംബർ 24ന് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി കത്തിഡ്രൽ ദേവാലയത്തിലായിരുന്നു. 

English Summary:

Archbishop George Jacob Koovakad, to become Cardinal in Vatican on Dec 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com