ADVERTISEMENT

കോട്ടയം ∙ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി  യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകനും  ലോക കേരളസഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിയെ ചങ്ങനാശേരി അതിരൂപതയിലെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക കുടുംബം ആദരിച്ചു. 

കറുകച്ചാല്‍, മൈലാടിയിലെ ഐരാസ് സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന തിരുവിതാംകൂര്‍ ഹാസ്യകലയുടെ ഡ്രീം ബിഗ് മെഗോഷോ പരിപാടിയില്‍ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരി ഫാ.ജേക്കബ് നടുവിലേക്കളം, പ്രശസ്ത സിനിമ താരവും മിമിക്രി, കോമഡി താരവുമായ സുധീര്‍ പറവൂര്‍ എന്നിവർ ചേർന്ന്  ജോസ് കുമ്പിളുവേലിന് മൊമെന്റോ സമ്മാനിച്ചു. ഫ്ളവേഴ്സ് ടോപ് സിംഗർ താരങ്ങളായ കേദാര്‍നാഥ്, കാത്തുക്കുട്ടി എന്നിവർ പങ്കെടുത്തു. ക്രിസ്തീയ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയതു പരിഗണിച്ച് കഴി‍ഞ്ഞ വർഷം ജോസ് കുമ്പിളുവേലിനെ കുളത്തൂർ ലിറ്റിൽ ഫ്ളവർ ഇടവക ആദരിച്ചിരുന്നു. 

jose-kumbiluvelil7
jose-kumbiluvelil3
jose-kumbiluvelil6
jose-kumbiluvelil4
jose-kumbiluvelil5
jose-kumbiluvelil2
jose-kumbiluvelil1
jose-kumbiluvelil
jose-kumbiluvelil7
jose-kumbiluvelil3
jose-kumbiluvelil6
jose-kumbiluvelil4
jose-kumbiluvelil5
jose-kumbiluvelil2
jose-kumbiluvelil1
jose-kumbiluvelil

ഇടവകയുടെ കലാസന്ധ്യ വികാരി ഫാ.ജേക്കബ് നടുവിലേക്കളം, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോണ്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ്  മജീഷ്യന്‍ വില്‍സന്‍ ചമ്പക്കുളം,  വൈദികർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം ചെയ്തു. ഗായകരായ സുമേഷ് അയിരൂര്‍, സ്നേഹ (പാല), സുധീര്‍ പറവൂര്‍, കേദാര്‍നാഥ്, കാത്തുക്കുട്ടി, പ്രശസ്ത ഓടക്കുഴല്‍ വിദ്വാൻ ജോസി ആലപ്പുഴ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കോന്നി സ്വദേശിയും മിമിക്രി കലാകാരനുമായ അജിത് ചെങ്ങറ, സിനിമാ–സീരിയല്‍ മിമിക്രി താരം സോളമന്‍ ചങ്ങനാശേരി, അഖില്‍,  മിമിക്രി കലാകാരൻ നിഷാദ് പൂച്ചാക്കല്‍, സിനിമാ നടനും, സ്പോട്ട് ഡബ്ബിങ് താരവുമായ ഖില്‍സ് പറവൂര്‍ എന്നിവരുടെ അവസ്മരണീയങ്ങളായ കലാപ്രകടനങ്ങള്‍ക്കു പുറമെ മനോഹരമായ സംഘനൃത്തങ്ങളും മെഗാഷോയ്ക്ക് മാറ്റേകി. റേഡിയോ ജോക്കി അല്‍ഫോന്‍സ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഏതാണ്ട് 1500 ലധികം ആളുകള്‍ പരിപാടികള്‍ ആസ്വദിയ്ക്കാന്‍ എത്തിയിരുന്നു. കുളത്തൂര്‍ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുക കണ്ടെത്തുന്നതിനാണ് മെഗാഷോ സംഘടിപ്പിച്ചത്.

English Summary:

Jose Kumbiluvelil was Honored by Kulathur Little Flower Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com