ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് പാസാക്കിയ പുതിയ ബില്ലിനെക്കുറിച്ച് ലിവർ പൂളിലെ മലയാളി സമൂഹം വിശദമായ ചർച്ച നടത്തി. പാർലമെന്റ് പാസാക്കിയ എൻഡ് ഓഫ് ലൈഫ് ബില്ലിനെ (Terminally Ill Adults) ക്കുറിച്ചും ബിൽ മലയാളി നഴ്സിങ് സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നതിനെക്കുറിച്ചുമാണ് ചർച്ച നടത്തിയത്.  

liverpool-malayali-community-discusses-new-uk-parliament-bill

ബില്ലിലെ നിയമപരവും സാങ്കേതികവും ധാർമികവുമായ കാര്യങ്ങളെക്കുറിച്ച് അഡ്വ.ഡൊമിനിക് കാർത്തികപ്പള്ളി വിശദികരിച്ചു. ബില്ലിൽ ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതിലൂടെ  ബ്രിട്ടിഷ് പാർലമെന്റ് ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമ്പി ജോസ്, ബിജു ജോർജ് എന്നിവരും ബില്ലിനെക്കുറിച്ച് വിശദമായി സംസാരിച്ചു.

liverpool-malayali-community-discusses-new-uk-parliament-bill
liverpool-malayali-community-discusses-new-uk-parliament-bill

തീരാ വേദനയിൽ കഴിയുന്നവർക്ക് സ്വയം മരിക്കാനുള്ള അവകാശം അനുവദിക്കുന്ന ബില്ല് അനിവാര്യമാണെന്ന് 3 മണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തവരിൽ  ബഹു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. പ്രായമായവർ വീട്ടിൽ ഒരു ബാധ്യതയായി വരുമ്പോൾ അവരെ സ്വയം മരിക്കാൻ ഭയപ്പെടുത്തി സമ്മതിപ്പിക്കുമോ എന്ന ആശങ്കയും ചിലർ ഉന്നയിച്ചു. അത്തരം വിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്ന പഴുതകൾ അടച്ചുള്ള നിയമമായിരിക്കും നടപ്പിലാക്കുയെന്ന് റോയ് മാത്യു അഭിപ്രായപ്പെട്ടു. പങ്കെടുത്ത 13 പേർ ബില്ലിനെ അനുകൂലിക്കുകയും 3 പേർ എതിർക്കുകയും ചെയ്തു. എൽദോസ് സണ്ണി അധ്യക്ഷത വഹിച്ചു.  ജോയി അഗസ്തി സ്വാഗതവും ടോം ജോസ് തടിയംപാട് നന്ദിയും പറഞ്ഞു. 

English Summary:

Liverpool's Malayali Community Discusses New UK Parliament Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com