ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ റെഡിങിൽ അന്തരിച്ച കോട്ടയം കുറവിലങ്ങാട് സ്വദേശി സാബു മാത്യുവിന്റെ (55) സംസ്കാരം  17 ന് യുകെയിൽ നടക്കും. സാബു മാത്യു ഏറെക്കാലം ജീവിച്ച റെഡിങിൽ തന്നെ പൊതുദർശനവും സംസ്കാരവും നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ചൊവ്വാഴ്ച രാവിലെ 10 ന് റെഡിങിലെ ടിൽഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. പൊതുദർശനത്തിന് ശേഷം ഹെൻലി റോഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

റെഡിങിലെ റോയൽ ബെർക്ക്ഷെയർ എൻഎച്ച്എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന സാബു മാത്യു ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ 24 നാണ് മരിച്ചത്. റോയൽ ബെർക്ക്ഷെയർ എൻഎച്ച്എസ് ആശുപത്രിയിൽ തന്നെ നഴ്സായ ഭാര്യ ഷാന്റി ജോൺ ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബുവിനെ  അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു  ഉടൻ തന്നെ അടിയന്തര മെഡിക്കൽ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറവിലങ്ങാട് കളത്തൂർ പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനാണ് സാബു മാത്യു. 2003 ലാണ് സാബുവും കുടുംബവും യുകെയിൽ എത്തിയത്. യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ ജൂണ, സിക്സ്ത് ഫോം വിദ്യാർഥിയായ ജ്യുവൽ എന്നിവരാണ് മക്കൾ.

English Summary:

Funeral of Sabu Mathew who passed away in UK on 17th December in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com