ADVERTISEMENT

ബർമിങ്ങാം∙ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ 14ന് ബർമിങ്ങാമിലെ ബെഥേൽ സെന്‍ററിൽ നടക്കും. ഗ്രേറ്റ്‌ ബ്രിട്ടൻ സിറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. പ്രമുഖ വചന പ്രഘോഷകൻ ഫാ. ബിനോയ് കരിമരുതുങ്കൽ , ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ കൺവൻഷൻ നയിക്കും.

5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലിഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷന്‍റെ ഭാഗമായി ഉണ്ടായിരിക്കും. ശുശ്രൂഷകൾ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.

 കൺവൻഷനിൽ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്‍റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എൽഷദായ് ബുക്ക് മിനിസ്ട്രിയും കൺവൻഷനിൽ പ്രവർത്തിക്കും.   

 ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി ജോർജ് 07878 149670, ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.

 വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239.   

English Summary:

Malayalam Bible Convention to be held in Birmingham on 14th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com