ADVERTISEMENT

റോം ∙ ഫ്ലോറൻസിനു സമീപം  ഇന്ധന  സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നു പേരെ കാണാതായി. ശക്തമായ സ്ഫോടനത്തിൽ ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇറ്റാലിയൻ ഊർജ്ജമേഖലയിലെ പ്രമുഖ സ്ഥാപനമായ ഇഎൻഐ നിയന്ത്രിക്കുന്ന കലൻസാനോയിലെ ഇന്ധന സംഭരണ ​​കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തെ തുടർന്ന് കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സെൻട്രൽ തൊസ്കാനി മേഖല ഗവർണർ യൂജെനിയോ ഗിയാനി പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ലോഡിങ് ഷെൽട്ടർ ഏരിയയിൽ മാത്രമാണ് തീപിടിത്തമുണ്ടായതെന്നും പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ഡിപ്പോയിലെ ടാങ്കുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ഇഎൻഐ അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ, ഫ്ലോറൻസ് - ബൊളോഞ്ഞ, ഫ്ലോറൻസ് - പ്രാതോ - പിസ്റ്റോയ റെയിൽ പാതകളിലെ ഗതാഗതം നിർത്തിവെച്ചു. ഫ്യുവൽ ഡിപ്പോയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ വാതിലുകളും ജനലുകളും അടച്ചിടണമെന്നും വീടിനുള്ളിലെ ചൂടാക്കൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും സ്റ്റൗ, മെഴുകുതിരികൾ, സിഗരറ്റ് ലൈറ്ററുകൾ എന്നിവ കത്തിക്കരുതെന്നും സിവിൽ പ്രൊട്ടക്ഷൻ ഏജൻസി നിർദ്ദേശിച്ചു.

English Summary:

Two dead, three missing in explosion at Italian fuel depot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com