ADVERTISEMENT

ലെസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കാരൾ  ഗാന മത്സരമായ കെൻഡിഷിൽ  ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മാൻസ് ഫീൽഡ് ആൻഡ് സട്ടൻ മാർ യൗസേഫ് കമ്മ്യൂണിറ്റിയും മൂന്നാം സ്ഥാനം ലിവർപൂൾ മാർ സ്ലീവാ മിഷനും കരസ്ഥമാക്കി.

great-britain-diocese-conducted-christmas-carol-singing-competition-kandish-1

ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി ഹാളിൽ നടന്ന കാരൾ ഗാന മത്സരത്തിൽ രൂപതയുടെ വിവിധ ഇടവക മിഷനുകളെ പ്രതിനിധീകരിച്ച് 14 ടീമുകളാണ് പങ്കെടുത്തത്.

great-britain-diocese-conducted-christmas-carol-singing-competition-kandish-3

വിജയികൾക്ക് രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് കാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരി റവ. ഫാ. ഹാൻസ് പുതിയകുളങ്ങര, കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, കമ്മീഷൻ ഫോർ ക്വയർ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വിമൻസ് ഫോറം അംഗങ്ങൾ, പള്ളി കമ്മറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

English Summary:

Great Britain Diocese Conducted Christmas Carol Singing Competition Kandish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com