ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിലെ കോര്‍സിക്ക ദ്വീപ് സന്ദര്‍ശിച്ചു
Mail This Article
×
ബര്‍ലിന്‍ ∙ ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിലെ കോര്‍സിക്ക ദ്വീപ് സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കോര്‍സിക്കയുടെ തലസ്ഥാനമായ അജാസിയോയില്‍ എത്തിയ മാര്‍പാപ്പ 9 മണിക്കൂറാണ് അവിടെ ചെലവഴിച്ചത്. മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കുർബാനയിൽ 15,000 പേർ പങ്കെടുത്തതായി വത്തിക്കാന്‍ അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയുമായി അജാസിയോ വിമാനത്താവളത്തില്‍ കൂടിക്കാഴ്ച്ച നടത്തി. ദ്വീപിലെ 3,56,000 നിവാസികളില്‍ ഭൂരിഭാഗവും കത്തോലിക്കരാണ്. കോര്‍സിക്കയിലെ ജനസംഖ്യയുടെ 81% കത്തോലിക്കരാണ്.
English Summary:
Pope Francis makes 1st Papal Visit to France’s Corsica Awash in Expressions of Popular Piety
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.