ADVERTISEMENT

ലണ്ടൻ ∙  യൂറോപ്പിലെ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ യുണിറ്റിനു ലീഡ്‌സിൽ തുടക്കം. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സേവനം യുകെ വനിതാ കൺവീനർ  കല ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം കൺവീനർ  സജീഷ് ദാമോദരൻ ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റിന്റെ പ്രസിഡന്റായി പ്രജുൺ പി എസ്, സെക്രട്ടറിയായി അരുൺ ശശി, ട്രഷററായി  ശക്തി ആർ എൻ വനിതാ കോർഡിനേറ്ററായി  ബിന്ദു മനുവിനെയും തിരഞ്ഞെടുത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യോഗത്തിൽ നോർത്ത് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി വിപിൻ കുമാർ, കാർത്തിക, മനീജ, മുരുകൻ സലിം, ജിത്ത്‌, ലിജി, തപസ്സ് അമൃത തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അമ്പിളി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.

English Summary:

Sevanam UK New unit in Leeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com