നോട്ടിങ്ങാം മുദ്ര ആർട്സ് ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 4ന്
Mail This Article
നോട്ടിങ്ങാം ∙ യുകെയിലെ നോട്ടിങ്ങാം മുദ്ര ആർട്സ് മലയാളി അസോസിയേഷന്‍റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ ജനുവരി 4ന് ഉച്ചകഴിഞ്ഞ് 3 മുതൽ ബീസ്റ്റൺ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.
മുദ്രയുടെ പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങൾക്ക് കേശവമാമ്മൻ (സുധീർ പരവൂർ) നേതൃത്വം നൽകുന്ന കോമഡി മെഗാ നൈറ്റ് ഷോയും ഉണ്ടാകും. മുദ്ര സ്കൂൾ ഓഫ് ഡാൻസിലെ 75ലധികം കുട്ടികളുടെ കലാപരിപാടികളും നേറ്റിവിറ്റി പ്രോഗ്രാമും അരങ്ങേറും. ഡിജെ, വിഭവസമൃദ്ധമായ ത്രീ കോഴ്സ് ഭക്ഷണവും ഒരുക്കുന്നു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. നോട്ടിങ്ങാമിലെ എല്ലാ മലയാളികളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ ഡിസംബർ 30നുള്ളിൽ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്‍റ് നെബിൻ ജോസ് അറിയിച്ചു. . നോട്ടിങ്ങാമിലുള്ള എല്ലാ മലയാളികളെയും ആഘോഷ സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുദ്ര ആർട്സ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.