ADVERTISEMENT

നോട്ടിങ്ങാം ∙ ക്രിസ്മസ് ആഘോഷത്തിനിടെ മലയാളികളെ തേടി അപ്രതീക്ഷിത മരണവാർത്ത. നോട്ടിങ്ങാം മലയാളിയായ കൊല്ലം സ്വദേശി ദീപക് ബാബുവാണ് (39) ക്രിസ്മസ് ദിനത്തിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. സംസ്കാരം പിന്നീട്.

രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ നീതു. എട്ടുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ ബ്രിട്ടനിൽ എത്തിയത്. സെവനം യുകെയുടെ സജീവ പ്രവർത്തകനായിരുന്നു ദീപക്. കുടുംബത്തിന് ആശ്വാസമായി സംഘടനാ പ്രവർത്തകർ ഒപ്പമുണ്ട്.

English Summary:

Malayali youth died in Nottingham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com