പാര്‍ലമെന്റ് പിരിച്ചുവിട്ട് ജര്‍മന്‍ പ്രസിഡന്റ്; പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്
Mail This Article
ബര്‍ലിന്‍ ∙ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ പാര്‍ലമെന്റ് (ബുണ്ടസ്ടാഗ്) പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ജര്‍മനിയിൽ പൊതുതിരഞ്ഞെടുപ്പ് 2025 ഫെബ്രുവരി 23ന് നടക്കും.
ജര്‍മനിയിൽ രാഷ്ട്രീയ സ്ഥിരത പ്രധാനമാണ്. അത് മുടക്കമില്ലാതെ തുടരാനും നിലനിര്‍ത്താനും സാധിക്കുമെന്ന് പ്രസിഡന്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഡിസംബര്‍ 16ന് പാര്‍ലമെന്റില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റെയിൻമിയറുടെ തീരുമാനം. അഭിപ്രായ സര്‍വേകളില്‍ ഫ്രഡറിക് മെര്‍സിന്റെ സിഡിയു ഷോള്‍സിന്റെ എസ്പിഡി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) യെക്കാള്‍ 10 പോയിന്റിന്റെ ലീഡ് നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കടുത്ത പ്രതിരോധമായിരിക്കും ഷോള്‍സും പാര്‍ട്ടിയായ എസ്പിഡിയും നേരിടുന്നത്.