ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തു
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ മാഗ്ഡെബുര്‍ഗിലെ ആക്രമണത്തില്‍ പരുക്കേറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലായ 70 ലധികം പേര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തീവ്രപരിചരണ വിഭാഗം അറിയിച്ചിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 230 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജര്‍മനിയിലെ വിവിധ ആശുപത്രികളിലാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്.
പരുക്കേറ്റ 7 ഇന്ത്യാക്കാരില്‍ മൂന്നുപേര്‍ ആശുപത്രി വിട്ടു. ഡിസംബർ 20ന് വൈകിട്ട് മാഗ്ഡെബുര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിൽ നടന്ന ആക്രമണത്തിൽ ജര്‍മനിയില്‍ താമസിക്കുന്ന സൈക്കോളജി ഡോക്ടറായ തലാഫ് അഹമ്മദ് എന്ന സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.