ശാന്തി പൊഴിയും ഗാനം റിലീസായി
Mail This Article
വിയന്ന ∙ യൂറോപ്പിലെ ക്രിസ്മസ് കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ "ശാന്തി പൊഴിയും ഗാനം" എന്ന വിഡിയോ ആൽബം റിലീസായി. വിയന്നയിലെ രാജ്യാന്തര ആണവോർജ ഏജൻസിയിൽ ഉദ്യോഗസ്ഥനും കലാകാരനുമായ ജാക്‌സൺ പുല്ലേലി രചിച്ച ക്രിസ്മസ് ഗാനമാണ് വിഡിയോ ആൽബമായി പുറത്തിറക്കിയത്.
അജി സരസ് സംഗീതം നൽകി പ്രശസ്ത ഗായകൻ നജീം അർഷാദിന്‍റെ സ്വരമാധുരിയിലാണ് ഗാനം പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നത്. 1 2 3 മ്യൂസിക്സ് റിലീസ് ചെയ്ത ഈ ആൽബത്തിന്‍റെ നിർമാണം തിരുവനന്തപുരം കേന്ദ്രമായ സരസത്യ മീഡിയയാണ്. നിസര മ്യൂസിക്ക് വർക്ക് സ്റ്റേഷനിലാണ് മിക്സും മാസ്റ്ററിങ്ങും നിർവഹിച്ചത്.
വിയന്നയിലെ സെന്‍റ് തോമസ് സിറോ മലബാർ ഇടവക സംഘടിപ്പിച്ച എക്യുമെനിക്കൽ കാരള്‍ പ്രോഗ്രാമിലെ വിവിധ സംഘങ്ങളുടെ ദൃശ്യങ്ങളും ആൽബത്തിന് മാറ്റുകൂട്ടി. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ഏവർക്കും പകരുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗാനോപഹാരമെന്ന് ജാക്‌സൺ പുല്ലേലി പറഞ്ഞു.