ADVERTISEMENT

ഡബ്ലിൻ ∙ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ യൽദോ പെരുന്നാൾ (ക്രിസ്മസ്) ശുശ്രുഷകൾക്ക് ഇടവക വികാരി ഫാ. സജു ഫിലിപ്പ് കാർമ്മികത്വം വഹിച്ചു. ക്രിസ്മസ് തലേന്ന് വൈകിട്ട് നടന്ന സന്ധ്യാനമസ്കാരം,  പ്രദക്ഷിണം, തീജ്ജ്വാല ശുശ്രൂഷ, സ്ലീബാ ആഘോഷം, വി.കുർബാന, ആശീർവാദം എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന്  കേക്കും സ്‌നേഹവിരുന്നും നൽകി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സൺ‌ഡേ സ്കൂൾ വിദ്യാർഥികളുടെയും മാർത്ത മറിയം വനിതാ സമാജത്തിന്റെയും മറ്റു ആത്മീയ സംഘടനകളുടെയും വിവിധ കലാപരിപാടികളും കുടുംബ സംഗമവും നടന്നു. യൽദോ പെരുന്നാളിനു വികാരി റവ.ഫാ. സജു ഫിലിപ്പ്, ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി നെബു വർക്കി, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

English Summary:

Yaldo festival at St. Mary's Indian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com