ADVERTISEMENT

ഡബ്ലിൻ ∙ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സരാഘോഷം 'മരിയൻ ഫെസ്റ്റിവിറ്റി' 31ന് വൈകുന്നേരം അഞ്ചു മുതൽ സെന്‍റ് ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ നടക്കും. ഇടവക വികാരി ഫാ. സജു ഫിലിപ്പ് അധ്യക്ഷത വഹിക്കും. സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ ഉദ്ഘാടനം ചെയ്യും.

ക്രിസ്മസ് - ന്യൂ ഇയർ സന്ദേശം, കലാപരിപാടികൾ, സംഗീതനിശ എന്നിവയുണ്ടാകും. ഗായകർ, വിവിധ കലാകാരന്മാർ, നൃത്തസംഘങ്ങൾ, മാജിക് ഷോ, കാരൾ, ക്ലാസിക്കൽ - സിനിമാറ്റിക് നൃത്തങ്ങൾ, കോമഡി സ്കിറ്റുകൾ എന്നിവ അരങ്ങേറും. 'നാദം ഓർക്കസ്ട്ര'യുടെ ഗാനമേളയുമുണ്ടാകും. ഫുഡ് സ്റ്റാളുകളും സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും.മരിയൻ ഫെസ്റ്റിവിറ്റിയുടെ ഒരുക്കങ്ങൾ  പൂർത്തിയായതായി ജനറൽ കൺവീനർ ജിബിൻ ജോർജ് അറിയിച്ചു.

dublin-st-marys-indian-orthodox-church-conducts-christmas-new-year-celebration-2

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ക്രിസ്മസ് - പുതുവത്സരാഘോഷ പരിപാടിയായ മരിയൻ ഫെസ്റ്റിവിറ്റിയിലേക്ക് അയർലൻഡിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി നെബു വർക്കി എന്നിവർ അറിയിച്ചു.

dublin-st-marys-indian-orthodox-church-conducts-christmas-new-year-celebration-3

 പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 089 403 7247.

English Summary:

Dublin St. Mary's Indian Orthodox Church conducts Christmas - New Year Celebration on 31st December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com