ADVERTISEMENT

പോർട്ടഡോൺ∙ അയർലൻഡിലെ പോർട്ടഡോണിൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റി‌ സൺഡേ സ്കൂൾ , കുടുംബ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു. സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്ന പരിപാടി ഫാ. ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ജെയ്സൺ ജോസഫ് സ്വാഗതവും ഫാ. സജി ഡൊമിനിക് അധ്യക്ഷ പ്രസംഗവും നടത്തി. ജോമോൻ പള്ളിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഫാ. സജി ഡൊമിനിക് സൺഡേ സ്കൂൾ അധ്യാപകർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ബിഷിമോൾ കുര്യൻ നന്ദി രേഖപ്പെടുത്തി. കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും തുടർന്ന് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ സ്നേഹ സദ്യയോടും കൂടി രാത്രി 10.30 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.

English Summary:

Northern Ireland Portadown St Alphonsa Syro Malabar Catholic Community organized Family Anniversary 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com