ADVERTISEMENT

ഇപ്‌സ്‌വിച്ച്∙ പുതുവത്സര രാവിൽ 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഇപ്‌സ്‌വിച്ചിലെ വീട്ടിൽ വച്ചാണ് റൂബി ഡണിനെ ‌അവസാനമായി കണ്ടെത്തിയത്. കേസിൽ സഫോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു.

തവിട്ട് നിറമുള്ള  മുടിയും ഇടത്തരം ശരീരപ്രകൃതിയുമുള്ള വെളുത്ത പെൺകുട്ടിയാണ് റൂബി. അഞ്ച് അടി നാല് ഇഞ്ച് ഉയരമുണ്ട്. കറുത്ത മെർസിയർ പഫർ കോട്ടും കറുത്ത ലെഗിങും ഗ്രേ ആൻഡ് വൈറ്റ് ഷൂവും ധരിച്ചിരുന്നു. ചാരനിറത്തിലുള്ള റിവർ ഐലൻഡ് ഷോൾഡർ ബാഗും കൈവശമുള്ളതായിട്ടാണ് ലഭ്യമാകുന്ന വിവരം.

റൂബിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ഉള്ളവർ 101 എന്ന നമ്പറിൽ സഫോക്ക് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. റൂബിയുടെ അമ്മ സോഫി ഡണും സഹായത്തിനായി അഭ്യർഥിച്ചു.

English Summary:

14-year-old girl missing; Suffolk police intensify investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com