മലയാളി അസോസിയേഷൻ ഓഫ് ചെൽറ്റൻഹാം ക്രിസ്മസ് രാവ്
Mail This Article
×
ചെൽറ്റൻഹാം∙ഇംഗ്ലണ്ടിലെ ചെൽറ്റൻഹാമിൽ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവുമായി മലയാളി അസോസിയേഷൻ. ജനുവരി 5ന് വൈകിട്ട് 3 മുതല്‍ 10 വരെ പിറ്റ് വില്ല സ്കൂളില്‍ വച്ച് ക്രിസ്മസ് രാവ് എന്ന പേരിൽ ആഘോഷം നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് ബെന്‍സണ്‍ തോമസും സെക്രട്ടറി ഷിമ്മി ജോര്‍ജും അറിയിച്ചു.
സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന കോമഡി ആന്‍ഡ് മ്യൂസിക് ലൈവ് പ്രോഗ്രാം ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടും. ഈ ക്രിസ്മസ് രാവിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷിമ്മി ജോര്‍ജ് അറിയിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളും മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്രിസ്മസ് കാരള്‍ ഗാനവും ഉണ്ടായിരിക്കും.
English Summary:
Malayali Association of Cheltenham Christmas Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.