ADVERTISEMENT

ഡബ്ലിൻ∙ ചങ്ങനാശേരി സ്വദേശി അയർലൻഡിലെ കൗണ്ടി കാവനിൽ അന്തരിച്ചു. അയര്‍ലൻഡിലെ ആദ്യ കാല മലയാളികളിൽ ഒരാളായ സാജൻ പടനിലം (ദേവസ്യ ചെറിയാൻ–49) ആണ് മരിച്ചത്.  

ചങ്ങനാശേരി ചെത്തിപ്പുഴ പടനിലം ചെറിയാന്റെയും  പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ്. ഭാര്യ: സ്മിത രാജു. ഏക മകൻ സിറോൺ. സഹോദരങ്ങള്‍: സൈജു (യു.കെ),സനുമോള്‍. (ഓസ്ട്രേലിയ).സംസ്‌കാരം കാവനില്‍ തന്നെ നടത്തുമെന്നാണ് പ്രാഥമിക വിവരം.

കാൻസർ രോഗത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു. കാവൻ ജനറൽ ആശുപത്രി ജീവനക്കാരൻ ആയിരുന്ന സാജൻ ഏതാനം വര്‍ഷം മുമ്പാണ് കാവനിലേയ്ക്ക് താമസം മാറ്റിയത്. നേരത്തെ  കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിങ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

English Summary:

Changanassery native died in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com