ADVERTISEMENT

ക്രോയ്ഡൻ ∙ ഒഐസിസി (യുകെ) സറേ റീജൻ ക്രിസ്മസ് ആഘോഷം മതസൗഹാർദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തോടെ ആഘോഷിച്ചു. സെന്റ് ജൂഡ് ഹാളിൽ നടന്ന ആഘോഷത്തിൽ ഒഐസിസി (യുകെ) നാഷനൽ നേതാക്കളും റീജനൽ ഭാരവാഹികളും പങ്കെടുത്തു.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് പ്രണാമം അർപ്പിച്ചുകൊണ്ടും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു. പ്രോഗാം കൺവീനർ ഗ്ലോബിറ്റ് ഒലിവർ ഒഐസിസി സറേ റീജൻ ജനറൽ സെകട്ടറി ആയതിന് ശേഷം നടത്തുന്ന ആദ്യ പരിപാടി ആയിരുന്നു ക്രിസ്മസ് ആഘോഷ പരിപാടി.

oicc-uk-surrey-region-christmas-celebration3

പ്രമുഖ നേതാക്കളുടെ സാന്നിധ്യം 
ഒഐസിസി (യുകെ) സറേ റീജൻ പ്രസിഡന്റ് വിത്സൺ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ് ശ്രീമതി ഷൈനു ക്ലയർ മാത്യു, നാഷനൽ വർക്കിങ് പ്രസിഡന്റ് ബേബികുട്ടി ജോർജ്, മുൻ ക്രോയ്ഡൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, സെന്റ്.ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. നിതിൻ പ്രസാദ് കോശി, ഒഐസിസി നാഷനൽ സെക്രട്ടറി അജിത് വെണ്മണി, അഷറഫ് അബ്ദുള്ള, തോമസ് ഫിലിപ്പ് (ജോജി),  എന്നിവർ ക്രിസ്മസ് ആശംസകൾ നൽകി. ഒഐസിസി (യുകെ) വൈസ് പ്രസിഡന്റ്‌ ജോർജ് ജോസഫ്, ഒഐസിസി നാഷനൽ വക്താവ് റോമി കുര്യാക്കോസ്, ഒഐസിസി നാഷനൽ ട്രഷറർ ബിജു വർഗീസ്, ഉപദേശക സമിതി അംഗം ജോർജ് ജേക്കബ്, സി നടരാജൻ, ഓ ഐ സി സി ജോയിന്റ് സെക്രട്ടറി ശ്രീ സാബു ജോർജ്, സജു മണക്കുഴി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 

oicc-uk-surrey-region-christmas-celebration2

അവതാരകരുടെ മികവ്
പരിപാടികൾക്കു ഊർജ്ജമേകിയതും ഉജ്ജ്വലമായ അവതരണത്തിനുള്ള പ്രശംസ നേടിയത് ഒഐസിസി നാഷനൽ വൈസ് പ്രസിഡന്റ് ലിലിയ പോളിന്റെയും, ക്രോയ്ഡൻ യൂണിറ്റ് പ്രസിഡന്റ് എലീന 

oicc-uk-surrey-region-christmas-celebration5

പ്രസംഗങ്ങളിലെ മുഖ്യസന്ദേശങ്ങൾ
പരിപാടിയുടെ സ്വാഗത പ്രസംഗം  ഒഐസിസി (യുകെ) സറേ റീജൻ പ്രസിഡന്റ് വിത്സൺ ജോർജ് നിർവഹിച്ചു. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ക്രിസ്മസിന്റെ സ്നേഹവും ഐക്യവും അടയാളപ്പെടുത്തുന്ന സന്ദേശം പങ്കുവച്ചു. ഒഐസിസിയുടെ പൊതുപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വലിയ ഉത്തരവാദിത്വം ഉണ്ട് എന്ന് പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടി. മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, സമൂഹത്തിനുവേണ്ടി നടപ്പാക്കിയ ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യകതയെയും വ്യക്തമായി വിശകലനം ചെയ്തു. റവ. ഫാ. നിതിൻ പ്രസാദ് കോശി, ക്രിസ്മസിന്റെ ആത്മീയതയെ സംബന്ധിച്ച് സന്ദേശം നൽകി. ഒഐസിസി നാഷനൽ വർക്കിങ് പ്രസിഡന്റ് ബേബികുട്ടി ജോർജ് ന്യൂനപക്ഷങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി ജാതിയും മതവും അടിസ്ഥമാക്കിയ വിഭജനങ്ങളുടെ ദോഷഫലങ്ങൾ വിശദീകരിച്ചു. 

oicc-uk-surrey-region-christmas-celebration6

സാംസ്കാരിക പരിപാടികളുടെ മികവ്
എലീന ഗ്ലോബിറ്റിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മാർഗംകളി, ഗ്ലോബിറ്റ് ഒലിവറിന്റെ നേതൃത്വത്തിലുള്ള ഗാനമേള, വിവിധ ഡാൻസ് ടീമുകളുടെ മനോഹരമായ പ്രകടനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് നിറവും മികവും കൂട്ടി. ബാലതാരങ്ങളുടെ സംഗീതവും നൃത്തവും സദസ്സ് ആവേശത്തോടെ സ്വീകരിച്ചു.

സംഘടനാ നേതൃത്വവും സഹകരണവും
എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലിൻ ഒലിവർ, അസ്റുദിൻ എൻ. അസിസ്, ലിജോ തോമസ്, അജേഷ് കെ.എസ്, മുഹമ്മദ് നൂർ, അജി ജോർജ് എന്നിവർ പരിപാടിയുടെ നടത്തിപ്പിന് തിളക്കം കൂട്ടി.

ഒഐസിസി സറേ റീജിയൻ വൈസ് പ്രസിഡന്റ് ജെറിൻ ജേക്കബ് പങ്കെടുത്ത എല്ലാ അതിഥികൾക്കും നന്ദി അർപ്പിച്ചു. ഷൈനു ക്ലയർ മാത്യു, എല്ലാ പ്രവർത്തകരെയും അഭിനന്ദിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

English Summary:

OICC UK Surrey Region Christmas Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com