മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു
Mail This Article
വാട്ടർഫോർഡ് ∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു. ഒഐസിസി അയർലണ്ട് വൈസ് പ്രസിഡന്‍റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡന്‍റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് പ്രതിനിധി വർഷ എമിൽ ഡോ. മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു പ്രസംഗിച്ചു. ജനുവരി 25ന് വാട്ടർഫോർഡിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്ക് ഡ്രോ കൂപ്പൺ വിൽപന ഉദ്ഘാടനം ഷാൻ സെബാസ്റ്റ്യൻ നിർവഹിച്ചു. വാട്ടർഫോർഡ് യൂണിറ്റ് അംഗം സാബു ഐസക്കിൽ നിന്നാണ് ഷാൻ സെബാസ്റ്റ്യൻ കൂപ്പൺ ഏറ്റുവാങ്ങിയത്. ചടങ്ങിൽ സെക്രട്ടറി സെബിൻ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.
വാർത്ത :റോണി കുരിശിങ്കൽ പറമ്പിൽ