സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കമായി
Mail This Article
×
ഗ്ലാസ്‌ഗോ∙ സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2024-25 ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കമായി. ഗ്ലാസ്‌ഗോയിലെ മിൽഗൈ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് ആസാദ് സിങ് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ദേവിക മഹേശ്വരി, ഡോ. സൗഭാഗ്യ മുനിശങ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് മണിക്കൂറോളം വിവിധ കലാപരിപാടികൾ അരങ്ങേറി. രുചികരമായ ക്രിസ്മസ്-ന്യൂ ഇയർ അത്താഴവും ഒരുക്കിയിരുന്നു.
സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി സുനിൽ പായിപ്പാട് സ്വാഗതവും ഈറ്റി തോമസ് കൃതജ്ഞതയും അർപ്പിച്ചു.
English Summary:
Scotland Malayali Cultural Community Christmas-New Year Celebrations Inaugurated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.