സ്റ്റാഫോർഡ് ∙ സ്റ്റാഫോർഡ്‌ഷെയർ മലയാളി അസോസിയേഷൻ (എസ്എംഎ) മിന്നും താരകം 2025 എന്ന പേരിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് അക്കാദമി ഫെന്റണിലായിരുന്നു ആഘോഷം.
അസോസിയേഷൻ പ്രസിഡന്റ് എബിൻ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ ഓർത്തഡോക്സ് പള്ളി വികാരി ഫാ.സിബി വാലയിൽ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും നേറ്റിവിറ്റി പ്ലേ, പൂത്തിരി, താളമേളങ്ങൾ, ക്രിസ്മസ് പാപ്പയുടെ വരവ്, കരാൾ ഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ചായ് ആൻഡ് കോഡ്‌സിന്റെ ലൈവ് മ്യൂസിക് ബാൻഡ് സംഗീതവിരുന്നൊരുക്കി.
സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും പ്രസിഡന്റ് എബിൻ ബേബി അധ്യക്ഷപ്രസംഗവും നടത്തി. ഫാ.സിബി വാലയിൽ ക്രിസ്മസ് സന്ദേശം നൽകി. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ റോയ് ഫ്രാൻസിസ്, ജോസ് ജോൺ, ട്രഷറർ ആന്റണി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജയ വിബിൻ, ആർട്സ് കോ-ഓർഡിനേറ്റർ രാജലക്ഷ്മി രാജൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും വൈസ് പ്രസിഡന്റ് ജയ വിബിൻ നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.