ADVERTISEMENT

കുവൈത്ത് സിറ്റി∙ വിദേശികളുടെ ഇഖാമ മാറ്റത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം മാൻ‌പവർ അതോറിറ്റി പരിഗണിക്കുന്നു. തൊഴിൽ‌ വിപണിയിലെ സന്തുലനവും വീസക്കച്ചവടം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. തീരുമാനം അതോറിറ്റി താമസിയാതെ പ്രഖ്യാപിക്കും.

സ്വകാര്യ മേഖലയിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ മാറ്റം നിർത്തലാക്കിക്കൊണ്ടാകും തീരുമാനം.  ചെറുകിട-ഇടത്തരം സം‌രംഭങ്ങൾ, കുടുംബ വീസയിലുള്ളവർ, സഹകരണ സ്ഥാപനങ്ങൾ, കൃഷി, ഫാക്ടറി, മത്സ്യബന്ധനം, നിർമാണ കമ്പനികൾ, ഇടയന്മാർ എന്നീ മേഖലകളിലുള്ളവർക്കാകും നിരോധനം ബാധകമാക്കുക. ഈ മേഖലകളിലൂടെയാണു വീസക്കച്ചവടം കൂടുതലുണ്ടാകുന്നതെന്നാണു നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com