ADVERTISEMENT

റിയാദ്∙  സൗദിയിൽ സ്ഥിര താമസമാക്കുന്നതിന് വിദേശികൾക്ക് ആനുകൂല്യം നൽകുന്ന പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രിമിയം റെസിഡൻസി സെന്ററിനാണ് പദ്ധതി ചുമതല. ഓൺലൈൻ വെബ്സൈറ്റ് ഉപയോഗിച്ച് അറബിയിലും ഇംഗ്ലീഷിലും അപേക്ഷിക്കാം. 

https://saprc.gov.sa എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് 'റജിസ്റ്റർ നൗ' ക്ലിക്ക് ചെയ്‌താൽ മൂന്ന് ഘട്ടം  വഴി നടപടികൾ പൂർത്തിയാക്കാം. ആജീവനാന്ത ഇഖാമ, താത്കാലിക  ഇഖാമ എന്നിങ്ങനെ രണ്ട് തരം പ്രീമിയം ഇഖാമകളാണ് ഈ പദ്ധതി വഴിയുള്ളത്. വർഷാവർഷം പുതുക്കുന്ന ഇഖാമയ്ക്കു എട്ട് ലക്ഷം റിയാലാണ് ഫീസ്. പിന്നീട് ഓരോ വര്ഷത്തേക്കും ഒരു ലക്ഷവും. ഒമ്പത് ആനുകൂല്യങ്ങളാണ് ഇങ്ങനെ താമസരേഖ കൈവശപ്പെടുത്തുന്നവർക്ക് ലഭിക്കുക.

ആശ്രിതർക്കും ബന്ധുക്കൾക്കും അധിക ഫീസില്ലാതെ സന്ദർശന വീസ, വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യൽ, വസ്തു കൈവശപ്പെടുത്തൽ, മക്ക, മദീന എന്നിവിടങ്ങളിലെ റിയർ എസ്റ്റേറ്റ് ഉപയോഗം, വാഹനങ്ങൾ സ്വന്തമാക്കൽ, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കലും തൊഴിൽ മാറ്റവും, ഇഷ്ടാനുസരണം  സൗദിയിൽ നിന്ന് പുറത്ത് പോകാനും പ്രവേശിക്കാനുമുള്ള സ്വാതന്ത്ര്യം, വിമാനത്താവളങ്ങളിൽ സ്വദേശികളുടെ ക്യൂ ഉപയോഗിക്കാനുള്ള ആനുകൂല്യം, വിദേശ നിക്ഷേപങ്ങൾക്കുള്ള അവസരം എന്നിവയാണവ. 

കാലാവധി തീരാത്ത പാസ്പോർട്ട് ഉണ്ടായിരിക്കുക, അപേക്ഷകന് 21 തികയുക, ക്രിമിനൽ കേസുകളില്ലെന്ന് തെളിയിക്കുന്ന രേഖ,  ആരോഗ്യ സാമ്പത്തിക വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട്, അപേക്ഷകന് സൗദിക്കകത്ത് ആണെങ്കിൽ  നിലവിൽ നിയമവിധേയമായി സൗദി താമസ രേഖയുള്ളവരായിരിക്കുക എന്നിവയാണ് അപേക്ഷകനുള്ള നിബന്ധനകൾ.  വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രീമിയം ഇഖാമ. സാമ്പത്തിക വികസന കാര്യ കൗൺസിലുമായി സഹകരിച്ച് ഭരണപരമായും സാമ്പത്തികമായും സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമാണ് പ്രീമിയം റെസിഡൻസി സെന്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com