ADVERTISEMENT

റിയാദ്∙ സൗദിയുടെ സ്വപ്ന ടൂറിസം  പദ്ധതിക്കു സമീപം സജ്ജമാക്കിയ നിയോം ബേ എയർപോർട്ടിൽ നാളെ മുതൽ വിമാന സർവീസ് ആരംഭിക്കും. എയർപോർട്ടിന് അയാട്ട അനുമതി ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതോടെ സൗദിയിലെ എയർപോർട്ടുകളുടെ എണ്ണം 28 ആയി. സൗദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ്  നിയോം ബേ എയർപോർട്ട്.

വ്യാവസായിക, വിനോദ കേന്ദ്രമാകാൻ ഒരുങ്ങുന്ന നിയോം പദ്ധതിക്ക് വേഗം കൂട്ടാൻ ഇത് സഹായകമാകും. 3643 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 3757 മീറ്റർ നീളമുള്ള റൺവേയോടെ നിർമിച്ച എയർപോർട്ടിൽ ഒരേസമയം 6 വിമാനങ്ങൾ നിർത്തിയിടാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 4 ജവാസാത്ത് കൗണ്ടറുകളും വിമാന കമ്പനികൾക്കുള്ള 6 കൗണ്ടറുകളും 100 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്. ആദ്യ ഘട്ടത്തിൽ നിക്ഷേപകരെയും ജീവനക്കാരെയും തൊഴിലാളികളെയും നിയോം പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനാണ് എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com