ADVERTISEMENT

ദുബായ് ∙ വൈദ്യുതി ഉപയോഗം കുറച്ച് കാർബൺ വമനം കുറയ്ക്കുന്ന ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയരായ സെലക്സ് തങ്ങളുടെ വിപണി കേരളമടക്കം ഇന്ത്യയിലെ വിവധ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് എംഡി നൗഷാദ് റഹ്മാൻ അറിയിച്ചു. സെലക്സിന്റെ പുതിയ ലോഗോ പ്രകാശനവും നിർവഹിച്ചു. കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ പ്രകാശം പൊഴിക്കുന്ന എൽഇഡി ബൾബുകളാണ് തങ്ങളുടേതെന്നും ഇതുവഴി കാർബൺ വമനത്തിന്റെ തോത് കുറയ്ക്കാനാകുമെന്നും അവകാശപ്പെട്ടു. ഇത്തരം എൽഇഡി ബൾബുകളുടെ വ്യത്യസ്ത ശ്രേണി സെലക്സ് പുറത്തിറക്കിയിട്ടുണ്ട്.

മറ്റ് ഉൽപന്നങ്ങളും കാർബൺ ബാധ്യത കുറയ്ക്കുന്ന രീതിയിൽ നിർമിക്കാനാണ് പദ്ധതി. 2200ൽ അധികം വ്യത്യസ്ത ഇലക്ട്രിക്കൽ ഉൽപന്നങ്ങളാണ് സെലക്സിനുള്ളത്. യുഎഇയിൽ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന കമ്പനി 2020ൽ പ്രവർത്തനം വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അഞ്ഞൂറിലധികം വിതരണക്കാർ മുഖേനയാണ് യുഎഇയിൽ വിപണനം നടത്തുന്നത്. മധ്യപൂർവദേശത്തും യുകെ, ചൈന ,ആഫ്രിക്ക എന്നിവിടങ്ങളിലും ഇതിനകം സെലക്സ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ജനറൽ മാനേജർ ഷമീർ യൂസഫ്, സ്ട്രാറ്റജിക് ബിസിനസ് പാർട്ണർ അരവിന്ദ് ശങ്കർ, ഹെഡ് കൺസൾടന്റ് നിഥിൻ വിജയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com