ദാഹജലവുമായി പ്രതീക്ഷ ഒമാൻ തുടർച്ചയായ എട്ടാം വർഷവും
Mail This Article
മസ്കത്ത് ∙ പ്രതീക്ഷ ഒമാൻ കഴിഞ്ഞ എട്ടു വർഷമായി തുടരുന്ന ദാഹജല വിതരണ പരിപാടി ആരംഭിച്ചു. തണൽ ഇല്ലാത്ത ഇടങ്ങളിൽ പൊരിവെയിലത്ത് നിന്ന് ജോലി ചെയ്യുന്ന സഹോദരങ്ങൾക്ക് എല്ലാ ആഴ്ചയിലും അവരുടെ ജോലി സ്ഥലങ്ങളിൽ എത്തി ശീതള പാനീയങ്ങൾ വിതരണം ചെയ്യുന്ന കർമ്മ പദ്ധതിയായ "ദാഹജലം" എന്ന ജീവ കാരുണ്യ പരിപാടി ഈ വർഷവും പ്രതീക്ഷ ഒമാൻ വളണ്ടിയർമാർ മുടക്കമില്ലാതെ ജൂലൈ ആദ്യ വാരം മുതൽ ആരംഭിച്ചു.
എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒൻപതു മണി മുതൽ പതിനൊന്നു മണിവരെ മസ്‌കത്തിൽ പലയിടങ്ങളിൽ ഉള്ള തുറന്ന സ്ഥലങ്ങളിൽ പോയി അവിടെ വെയിലത്തു നിന്ന് കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ ജീവനക്കാരുടെ അടുത്ത് പോയി അവർക്കു സാന്ത്വനമായി തണുത്ത വെള്ളം, ജ്യൂസ്, മോര് തുടങ്ങിയ ശീതള പാനീയങ്ങൾ വിതരണം ചെയ്യുന്നു. പ്രതീക്ഷ ഒമാൻ ഭാരവാഹികളും മെമ്പർമാരും അഭ്യുദയ കാംക്ഷികളും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.