ADVERTISEMENT

തിരുവനന്തപുരം ∙ മസ്കത്തിൽനിന്നു കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തിയപ്പോൾ ജോലി സമയം തീർന്നുവെന്നു ചൂണ്ടിക്കാട്ടി പൈലറ്റുമാർ ഇറങ്ങിപ്പോയി.

പകരം പൈലറ്റുമാരെ സംഘടിപ്പിക്കാൻ വൈകിയതോടെ യാത്രക്കാർ വിമാനത്തിൽ പ്രതിഷേധിച്ചു. എയർ ഇന്ത്യ ജീവനക്കാരെത്തി ഭക്ഷണവും വെള്ളവും നൽകി യാത്രക്കാരെ അനുനയിപ്പിച്ചു. 4 മണിയോടെ പുതിയ പൈലറ്റുമാരെ വരുത്തിയാണു വിമാനം കോഴിക്കോട്ടേക്കു തിരിച്ചുവിട്ടത്.

ആശങ്കയോടെ പ്രവാസികൾ

അബുദാബി ∙ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച ബന്ധുക്കളെയോർത്ത് വേവലാതിയോടെ പ്രവാസികൾ. പലർക്കും കുടുംബങ്ങളുമായി ബന്ധപ്പെടാൻ സാധിക്കാത്തതു പ്രയാസം ഇരട്ടിപ്പിച്ചു. വീടുകൾ വെള്ളത്തിൽ മുങ്ങിയതും മറ്റും പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com