വ്യാജ അക്കൗണ്ടുകൾക്ക് എതിരെ നടപടിക്ക് കുൈവത്ത്
Mail This Article
×
കുവൈത്ത് സിറ്റി ∙ സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അത്തരക്കാർക്കെതിരെ നടപടിക്കായി അവിടങ്ങളിലുള്ള കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ട് നടപടി ഉറപ്പാക്കും. സമൂഹ മാധ്യമ കമ്പനികൾ വഴി വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടിയും ആരായും. വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപകമായ ബോധവൽകരണത്തിനും പരിപാടിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.