5 വർഷ വിലക്ക് കഴിഞ്ഞു കുവൈത്തിന് കൂറ്റൻ ജയം
Mail This Article
×
കുവൈത്ത് സിറ്റി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ കുവൈത്ത് മറുപടിയില്ലാത്ത 7 ഗോളുകൾക്കു നേപ്പാളിനെ തോൽപിച്ചു. ഫിഫയുടെ വിലക്ക് കാരണം 5 വർഷം രാജ്യാന്തര മത്സരങ്ങൾക്ക് പുറത്തായിരുന്ന കുവൈത്തിനു രാജ്യാന്തര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് ആവേശം നിറഞ്ഞതായി.
കുവൈത്ത് ടീമിനെ പ്രോത്സാഹിപ്പിക്കാൻ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നേപ്പാളിനെതിരെ വിജയിച്ചതോടെ കുവൈത്ത് ഗ്രൂപ്പ് ബിയിൽ ജോർദാനൊപ്പമെത്തി. നേപ്പാളിനെതിരെ ഇറങ്ങിയ കുവൈത്ത് ദേശീയ ഫുട്ബോൾ ടീമിലെ ഓരോ കളിക്കാരനും പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിൽ 1000 ദിനാർ വീതം സമ്മാനം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.