58,200 കോടി രൂപ ആസ്തി, ഗൾഫിലെ ഇന്ത്യൻ സമ്പന്നരിൽ യൂസഫലി ഒന്നാമത്; പട്ടികയിൽ 8 മലയാളികൾ
Mail This Article
ദുബായ് ∙ ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തി. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നിൽ. ഇന്ത്യയിലെ 100 ധനികരിൽ അദ്ദേഹത്തിന് 26–ാമതാണ് സ്ഥാനം. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നിൽ. ഫോർബ്സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഇൗ വിവരങ്ങളുള്ളത്.
ഗൾഫിലെ ഇന്ത്യൻ ധനികരിൽ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും (ഇന്ത്യക്കാരിൽ 33–ാം സ്ഥാനം), ഡോ.ബി.ആർ.ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി (42). രവി പിള്ള (43), സണ്ണി വർക്കി (67), സുനിൽ വസ്വാനി (90), ഷംഷീർ വയലിൽ (99) എന്നിവരാണ് തുടർ സ്ഥാനങ്ങളിൽ.
പട്ടികയിൽ സ്ഥാനം പിടിച്ച എട്ട് മലയാളി ധനികർ
1.എം.എ.യൂസഫലി ( 8.2 ബില്യൻ യുഎസ് ഡോളർ, 58,200 കോടി രൂപ)
2. രവി പിള്ള ( 3.1 ബില്യൻ യുഎസ് ഡോളർ, 22,000 കോടി രൂപ)
3. എം.ജി.ജോർജ് മുത്തൂറ്റ് (3.05 ബില്യൻ യുഎസ് ഡോളർ, 21,600 കോടി രൂപ)
4. ക്രിസ് ഗോപാലകൃഷ്ണന്‍ (2.36 ബില്യൻ യുഎസ് ഡോളർ 16,700 കോടി രൂപ)
5. സണ്ണി വര്‍ക്കി (2.05 ബില്യൻ യുഎസ് ഡോളർ,14,500 കോടി രൂപ)
6. ബൈജു രവീന്ദ്രൻ (1.91 ബില്യൻ യുഎസ് ഡോളർ,13,500 കോടി രൂപ)
7. ഷംഷീര്‍ വയലിൽ( 1.41 ബില്യൻ യുഎസ് ഡോളർ ,10,100 കോടി രൂപ)
8. എസ്. ഡി. ഷിബുലാൽ (1.4 ബില്യൻ യുഎസ് ഡോളർ, 994 കോടി രൂപ)