'പാതിരാത്രി' ശ്രദ്ധനേടുന്നു; ഷൗക്കത്ത് സുലൈമാന്റെ ഹ്രസ്വ ചിത്രം
Mail This Article
ദുബായ്∙സിനിമയോട് കടപിടിക്കുന്ന മേയ്ക്കിങ്ങുമായി നാദിർഷായുടെ സഹോദരൻ പ്രവാസിയായ ഷൗക്കത്ത് സുലൈമാൻ തിരക്കഥയെഴുതി നവാസ് സലാം സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'പാതിരാത്രി' യു ട്യൂബ് തിയറ്ററിൽ ശ്രദ്ധനേടുന്നു. സംഭാഷണം കുറവായ ചിത്രത്തിൽ മികച്ച കഥ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.
യുഎഇയിൽ ബിസിനസുകാരനായ ഷൗക്കത്തിന്റെ ആദ്യ തിരക്കഥയാണിത്. ആദ്യാവസാനം വരെ സസ്പെൻസ് നിലനിർത്തുന്ന ചിത്രം ഒരു മികച്ച ഹ്രസ്വ ചിത്രത്തിൻ്റെ സ്വഭാഗുണങ്ങൾ പ്രകടിപ്പിക്കുന്നു. പ്രതിസന്ധിയിലകപ്പെട്ട ഒരു യുവാവിന്റെ കഥയാണ് പത്തു മിനിറ്റിനുള്ളിൽ രസകരമായി പറയുന്നത്. നിർമാതാവ് ലിജോ അഗസ്റ്റിനാണ് ഇൗ കഥാപാത്രത്തെ തന്മയത്വത്തോട അവതരിപ്പിച്ചത്. സോനു ജോസ് ജോസഫ്, ജിതേഷ്, കണ്ണൻ, വിൽസൺ, ജയദാസ്, ലിനി എന്നിവരും വേഷമിട്ടു.iഎറണാകുളമാണ് ലൊക്കേഷൻ. ഒരു സിനിമയുടെ സാങ്കേതിക മികവാണ് പാതിരാത്രിയുടേത്. ചിത്രത്തിന് സിനിമാ പ്രവർത്തകരുടെ ഇടയിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതായി ഷൗക്കത്ത് പറഞ്ഞു.
ഛായാഗ്രഹണം: അരുൺ ടി.ശശി, പശ്ചാത്തല സംഗീതം: സുമേഷ് സോമസുന്ദർ. എഡിറ്റിങ്: ഡി.കെ.ജിതിൻ, കല: ജിതേഷ് ജിത്തു, നിർമാണ നിർവഹണം: ഫ്രാൻസിസ് ഇനമാവ്, വസ്ത്രാലങ്കാരം: കുക്കു ജീവൻ, സംവിധാന സഹായികൾ: ഗോപു പരമശിവൻ, സോനു ജോസ് ജോസഫ്, ജയദാസ് സൂര്യ, ഒ.എച്ച്.എം.കൃഷ്ണ.