മുലദ്ദ സ്കൂള്‍ ജേതാക്കള്‍
Mail This Article
×
മസ്കത്ത് ∙ ഒമാന്‍ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ ഖോ-ഖോ അണ്ടര്‍-19 വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഇന്ത്യന്‍ സ്കൂള്‍ മുലദ ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തി. ദാര്‍സൈറ്റ്, സൂര്‍, മസ്കത്ത്, സലാല എന്നീ വിദ്യാലയങ്ങളെ വാശിയേറിയ മത്സരത്തില്‍ നേരിട്ടാണ് ഈ കായിക നേട്ടം സ്വന്തമാക്കിയത്.
നവംബര്‍ അഞ്ചു മുതല്‍ പതിനഞ്ച് വരെ ഹരിയാനയില്‍ നടക്കുന്ന ഖോ-ഖോ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സ്കൂള്‍ മുലദ ഇതോടൊപ്പം യോഗ്യത നേടി. ടീമംഗങ്ങളെ പരിശീലിപ്പിച്ച സി.കെ. പ്രവീണ്‍, മഞ്ജു ദാസ്, എ. രജീഷ് എന്നീ കായികാധ്യാപകരെയും ജേതാക്കളെയും സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സിദ്ദിഖ് ഹസനും പ്രിന്‍സിപ്പൽ എസ്. ഐ. ഷെരീഫും മറ്റ് മാനേജ്മെന്‍റ് അംഗങ്ങളും ചേര്‍ന്ന് പ്രത്യേകം അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.